Mission
ഇതൊരു ചെറിയ തുടക്കമാണ്. ക്രിസ്തീയ വിശ്വാസികളും ശുശ്രൂഷകൻമാരും ഉൾപ്പെടുന്ന ദൈവജനത്തിന് തങ്ങൾക്ക് ദൈവം തരുന്ന വചനാധിഷ്ഠിതമായ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുവാനുള്ള ഒരു വേദികയാണ് ഹോരേബ് ലെറ്റേഴ്സ്.
ദൈവാത്മാവിനു മുന്നിൽ ആർക്കും വലിപ്പച്ചെറുപ്പങ്ങൾ ഇല്ലായ്കയാൽ ഒരോരുത്തർക്കും അവിടുന്ന് നൽകുന്ന അരുളപ്പാടുകൾ ഇവിടെ പങ്കുവയ്ക്കുവാനും വായനക്കാരുടെ ആത്മീക പ്രചോദനത്തിന് അത് സഹായകമാകുവാനും ഇടയാകട്ടെ എന്നതാണ് ഈ സംരംഭത്തിനു പിന്നിലെ ഉദ്ദേശം. അത് ചിലപ്പോൾ ഒരു വചന പണ്ഡിതൻ എഴുതുന്ന ലേഖനമാകാം, അല്ലെങ്കിൽ സൺഡേ സ്കൂളിലെ ഒരു കുഞ്ഞു പൈതൽ എഴുതുന്ന കൊച്ചു കവിതയാകാം എന്തു തന്നെ ആയാലും കർത്താവ് നമ്മോട് ഇടപെടുന്ന തലങ്ങൾ വ്യത്യസ്ഥമാണ്. ആകയാൽ വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന് നമ്മൾ വിലപിക്കുന്ന ഈ കാലത്ത്, ചിന്തിക്കുവാനും എഴുതുവാനും വായിക്കുവാനും പരസ്പരം ചർച്ച ചെയ്യുവാനും നമ്മൾക്ക് ഒന്നിച്ചു വളരുവാനും ഹോരേബ് ലേറ്റേഴ്സിനെ മഹാദൈവമായ ക്രിസ്തുയേശുവിന്റെ കൈകളിലേൽപ്പിച്ചു കൊണ്ട് നിങ്ങൾക്കായി സമർപ്പിക്കുന്നു.
