സ്നേഹത്തിലേക്കൊരു യാത്ര

നവ്യ നയനങ്ങൾക്ക് നിറക്കൂട്ട് നൽകുന്ന ലോകത്തിന് ദിവ്യ സ്നേഹത്തിന്റെ അനുഭവങ്ങൾ നൽകാൻ ആവില്ല ബാഹ്യ സൗന്ദര്യ ശില്പങ്ങൾക്ക് അധിഷ്ഠിതമായ ലോകത്തിന്റെ കാഴ്ചകളിലേക്ക് എത്തിനോക്കുന്ന ഒരു പുതുയുഗത്തെ നാം കാണുന്നു. മാധുര്യ മന്ദഹാസത്തിൽ സ്നേഹമന്വേഷിക്കുന്ന നവ്യനയനങ്ങൾ എന്നും എത്തിപ്പെടുന്നത് സാത്താന്യ അട്ടഹാസത്തിന്റെ കരാളഹസ്തങ്ങളിലാണ്. വിവരസാങ്കേതിവിദ്യയുടെ ഉജ്ജ്വല പ്രതിഭാസം വിരൽതുമ്പിലോടുമ്പോഴും ഒരിറ്റ് സ്നേഹം അതിലൂടെയും കണ്ടെത്തുവാൻ ശ്രമിക്കുന്ന കുരുന്നുകളെ കാണുവാൻ കഴിയും. കുടുംബ ബന്ധങ്ങളുടെ താളം തെറ്റിയിരിക്കുന്നു-വ്യക്തികളുടെയും, അതുകൊണ്ടുതന്നെ ഓരോ വ്യക്തികളും തങ്ങളുടെ അഭിരുചി അനുസരിച്ച് ഓരോരുത്തരെ അനുകരിക്കുന്നു. അതിന്റെ അവസാനം ദാരുണമോ ശോഭനീയമോ എന്ന് വ്യക്തിവികാസം പ്രാപിക്കാത്ത കൂട്ടുകാർ പലപ്പോഴും ചിന്തിക്കാറില്ല.

ഒരിറ്റ് സ്നേഹം, കരുതൽ, മുറിവേൽക്കാത്ത തലോടൽ വ്യക്തികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും അന്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഓരോരുത്തർക്കും ആർജ്ജവം പകരുന്ന ശക്തി കേന്ദ്രങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞേക്കാം എന്നാൽ അവയ്ക്കൊന്നും വ്യാജം ഇല്ലാത്ത സ്നേഹ സമ്പുഷ്ടമായ വ്യക്തിപ്രഭാവങ്ങൾ ആർജിച്ചെടുക്കുവാൻ കഴിയുന്ന വിധത്തിലുള്ളവയാകുന്നില്ല.ഈ സാഹചര്യത്തിൽ ശോഭനീയ ഭാവിയിലേക്ക് എത്തിനോക്കുന്നവരെ വഴികാട്ടുവാൻ ആർക്കു കഴിയും? ലഹരിയുടെ ഗന്ധം ഇല്ലാത്ത മ്ലേച്ഛമായ കൈകൾ ഇല്ലാത്ത സത്യത്തിനായി നീതിക്കായി ആക്രമണങ്ങൾ ഇല്ലാത്ത ആക്രോശങ്ങൾ ഇല്ലാത്ത ആർക്ക് കഴിയും നിർവ്യാജ സ്നേഹത്തിലൂടെ വഴി നടത്തുവാൻ?

ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടത് വിശുദ്ധ ബൈബിളിൽ ആണ് യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറാം വാക്യത്തിൽ ഇങ്ങനെ കാണുന്നു;തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം സ്നേഹിച്ചു! നിർവ്വ്യാജ സ്നേഹം!(1 കൊരിന്തിയർ -13:4 -7)ഇങ്ങനെ വായിക്കുന്നു: "4സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർധിക്കുന്നില്ല.
വിവരസാങ്കേതിവിദ്യയുടെ ഉജ്ജ്വല പ്രതിഭാസം വിരൽതുമ്പിലോടുമ്പോഴും ഒരിറ്റ് സ്നേഹം അതിലൂടെയും കണ്ടെത്തുവാൻ ശ്രമിക്കുന്ന കുരുന്നുകളെ കാണുവാൻ കഴിയും. കുടുംബ ബന്ധങ്ങളുടെ താളം തെറ്റിയിരിക്കുന്നു-വ്യക്തികളുടെയും, അതുകൊണ്ടുതന്നെ ഓരോ വ്യക്തികളും തങ്ങളുടെ അഭിരുചി അനുസരിച്ച് ഓരോരുത്തരെ അനുകരിക്കുന്നു. അതിന്റെ അവസാനം ദാരുണമോ ശോഭനീയമോ എന്ന വ്യക്തിവികാ സം പ്രാപിക്കാത്ത കൂട്ടുകാർ പലപ്പോഴും ചിന്തിക്കാറില്ല.
സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു ഈ സ്നേഹ ദാതാവായ യേശുക്രിസ്തുവിനെ പിൻപറ്റുവാൻ ദൈവം താങ്കളെ സഹായിക്കട്ടെ.

Comments