malayalam (4)

Tijomon

ഭാഷകളുടെ വികാസത്തിൽ മിഷണറിമാരുടെ പങ്ക്-ഒരു പഠനം

ഏതൊരു സംസ്കാരത്തിന്റെയും നാടിന്റെയും നട്ടെല്ല് എന്നുപറയുന്നത് തങ്ങളുടെ ഭാഷയാണല്ലോ, എന്നാൽ നമ്മുടെ രാജ്യത്തെ ഭാഷകൾ വികസിപ്പിക്കുന്നതിനും ആശയ വിനിമയത്തിന് ഉതകുംവിധം ഇന്ന് നാം കാണുന്ന നിലവാരത്തിൽ ആക്കി തീർക്കുവാനും മിഷനറിമാർ വഹിച്ച പങ്ക് ശ്ളാഘനീയമാണ്. അത്തരത്തിൽ ഭാഷകളുടെ വികാസത്തിനു മിഷനറിമാരുടെ പങ്ക് ഏതൊക്കെ വിധേനയാണ് എന്ന എന്നതിലേക്ക് ഒരു എത്തിനോട്ടം നടത്തുവാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ; വിശദമായ പഠനത്തിന്, Dr. ബാബു കെ…

Continue reading...
Tijomon

സ്നേഹത്തിലേക്കൊരു യാത്ര 

നവ്യ നയനങ്ങൾക്ക് നിറക്കൂട്ട് നൽകുന്ന ലോകത്തിന് ദിവ്യ സ്നേഹത്തിന്റെ അനുഭവങ്ങൾ നൽകാൻ ആവില്ല ബാഹ്യ സൗന്ദര്യ ശില്പങ്ങൾക്ക് അധിഷ്ഠിതമായ ലോകത്തിന്റെ കാഴ്ചകളിലേക്ക് എത്തിനോക്കുന്ന ഒരു പുതുയുഗത്തെ നാം കാണുന്നു. മാധുര്യ മന്ദഹാസത്തിൽ സ്നേഹമന്വേഷിക്കുന്ന നവ്യനയനങ്ങൾ എന്നും എത്തിപ്പെടുന്നത് സാത്താന്യ അട്ടഹാസത്തിന്റെ കരാളഹസ്തങ്ങളിലാണ്. വിവരസാങ്കേതിവിദ്യയുടെ ഉജ്ജ്വല പ്രതിഭാസം വിരൽതുമ്പിലോടുമ്പോഴും ഒരിറ്റ് സ്നേഹം അതിലൂടെയും കണ്ടെത്തുവാൻ ശ്രമിക്കുന്ന കുരുന്നുകളെ കാണുവാൻ കഴിയും. കുടുംബ ബന്ധങ്ങളുടെ താളം…

Continue reading...
lonely boat/horebletters
Sandra Hanna

ദൈവാശ്രയം 

ഇരുൾ വീഥിയിൽ മായും പ്രതീക്ഷ തൻ ധ്വനികൾ എങ്ങും മുഴങ്ങവേ അലിവ് തേടും മാനവ ജീവിതങ്ങൾ അവനിയിൽ ആലംബമില്ലാതലഞ്ഞീടവേ അരികിലേക്ക് അണഞ്ഞൊരാ അപ്രമേയമാം സ്നേഹധാരയിൽ ഞാൻ അനവരതം ആശ്രയം കണ്ടെത്തിടുന്നു. കരുണാകരനാം ദേവാത്മജൻ തൻ നിരുപമ സ്നേഹമെന്നിൽ നിറഞ്ഞൊഴുകീടവേ കദനങ്ങൾ പെരുകുമീ ജീവിത വഴിത്താരയിൽ നൽ കനിവേകി എന്നിൽ ആശ്രയമേകിടുന്നു കൊഴിഞ്ഞ് പോയൊരാ ദിനരാത്രങ്ങളിൻ ദുഃഖ സാഗരങ്ങൾ ഓർത്തീടവേ എൻ അകതാരിൽ ഉയർന്ന്പൊങ്ങിയാ…

Continue reading...
Joseph P.G.

പാപവും പാപങ്ങളുടെ മോചനവും

പാപം എന്ന വാക്കിന്റെ വിശാലമായ അർത്ഥം ലക്ഷ്യം തെറ്റുക എന്നാണ്. ദൈവസൃഷ്ടിയായ മനുഷ്യന്റെ ഒരേയൊരു ലക്ഷ്യം മരണശേഷം തന്റെ സൃഷ്ടിതാവായ ദൈവത്തിന്റെയടുക്കലെത്ത ണമെന്നുള്ളതാണ്. പക്ഷെ ദൈവത്തിന്റെയടുക്കലെത്തുവാൻ തടസ്സങ്ങൾ അനവധിയാണ്. എന്നാൽ ദൈവം മനുഷ്യനോട് പറഞ്ഞിട്ടുള്ളത് നോക്കുക. “ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല.''(എബ്രായർ 12:14). “ഞാൻ വിശുദ്ധനായിരിക്കയാൽ നിങ്ങളും വിശുദ്ധരായിരിക്കുവിൻ” (ലേവ്യ 11:14). അങ്ങനെയെങ്കിൽ ദൈവത്തിന്റെയടുക്കലെത്താനാഗ്രഹിക്കുന്ന ഒരു വ്യക്തി വിശുദ്ധനായിരിക്കണമെന്നു ദൈവം നിഷ്കർഷിക്കുന്നു.

Continue reading...