വിദ്യാർത്ഥികളും മാനസികാവസ്ഥയും

ദൈവത്തിന് മഹത്വം. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ഊന്നരുത്; നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും. (സദൃശവാക്യങ്ങൾ 3:5-6)
സ്വന്ത വിവേകം എന്നത് സ്വന്തം ധാരണ എന്നും നമുക്ക് മനസ്സിലാക്കാം. സ്വന്തം ധാരണ നല്ലതാണെങ്കിലും (നമ്മെക്കുറിച്ചുള്ളവ) മോശമാണെങ്കിലും അതിൽ ഊന്നരുത് എന്ന് വചനം നമ്മോട് ആവശ്യപ്പെടുന്നു. പകരം ദൈവത്തെ അംഗീകരിക്കുക എന്ന് ദൈവം നമ്മോട് പറയുന്നു. വിദ്യാർത്ഥികളായ നിങ്ങൾ നിങ്ങളെക്കുറിച്ച് പുലർത്തുന്ന ധാരണ എന്താണ്, എങ്ങനെയുള്ളതാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നല്ലതായാലും അത്ര നല്ലതല്ലെങ്കിലും അതിൽ ഊന്നരുത് എന്നും (ഞാൻ ഉദ്ദേശിക്കുന്നത് പാഠ്യേതര കഴിവുകളെ കുറിച്ചാണ്) പകരം ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ അംഗീകരിക്കുക എന്നതുമാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് നിങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരം ആ വാക്യത്തിന്റെ സദൃശവാക്യങ്ങൾ 3:5-6) അവസാനം പറയുന്ന കാര്യം നിങ്ങളിൽ സംഭവിക്കേണ്ടതിനാണ് എന്ന് പറയാം. എന്താണ് അത്? നിങ്ങൾ എത്തേണ്ട, ചെന്നു ചേരേണ്ട സ്ഥലത്ത്, നിങ്ങളുടെ സൃഷ്ടികർത്താവായ ദൈവം ഒരുക്കിയ, പൂർണ്ണതയുള്ള ആ ലക്ഷ്യത്തിൽ നിങ്ങൾ എത്തുവാനായി നിങ്ങളുടെ പാത നേരെയാക്കും, വഴി വ്യക്തമായി നിങ്ങൾക്ക് മനസ്സിലാകും.
ലോകപ്രശസ്ത മനഃശാസ്ത്രവിദഗ്ദ്ധയായ കാരൾ ഡെക്ക് തന്റെ മില്യൺ കോപ്പി ബെസ്റ്റ് സെല്ലറായ 'മാനസികാവസ്ഥ' എന്ന പുസ്തകത്തിൽ രണ്ടുതരം മാനസികാവസ്ഥകളെക്കുറിച്ച് പറയുന്നു. അനേകം ഗവേഷണ പഠനങ്ങളിൽ കൂടി അവർ അതിൽ ഒരു വിദ്യാർത്ഥിക്ക് പുരോഗതിയെ വരിക്കുവാൻ വേണ്ട മുറുകെപ്പിടിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്. സ്ഥിരമായ മാനസികാവസ്ഥ, വളർച്ചാ മനോഭാവമുള്ള അവസ്ഥ എന്നിവയാണ് അത്. സ്ഥിരമായ മാനസികാവസ്ഥയുള്ള വിദ്യാർത്ഥി താൻ കഴിവുള്ളവനാണ് എന്ന് എപ്പോഴും തെളിയിക്കുവാനുള്ള സമ്മർദ്ദത്തിന് അടിമപ്പെടുന്നു. തന്റെ ബുദ്ധി ഇത്രയേ ഉള്ളൂവെന്നും അതിൽ പുരോഗതിക്കായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല എന്നും വിശ്വസിക്കുന്നു. എന്നാൽ വളർച്ചാ മനോഭാവമുള്ള മാനസികാവസ്ഥ ഉള്ളവരാണെങ്കിൽ നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് കഴിവുകളെ മികച്ചതാക്കാം എന്ന വിശ്വാസമുള്ളവരായിരിക്കും. പരിശ്രമിച്ചാൽ എന്റെ കഴിവുകളെ മെച്ചപ്പെടുത്താം എന്ന വിശ്വാസം ഒരു വിദ്യാർത്ഥിക്ക് ഉണ്ടായിരിക്കണം എന്ന് അവർ പറയുന്നുണ്ട്.

എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ദൈവവചനം പരിശ്രമത്തെക്കുറിച്ച് പറയുന്നത് എന്താണ്? നാം ഉത്സാഹം ഉള്ളവർ ആയിരിക്കണം എന്ന് വചനം പറയുന്നു. അത് ഒരു മാനസികാവസ്ഥയാണ്. വളർച്ചയുടെ മാനസികാവസ്ഥ, പ്രവർത്തികളെ ദൈവത്തിന് സമർപ്പിക്കുന്നു-ഫലം നോക്കാതെ പരിശ്രമിക്കുന്ന അവസ്ഥ.
ഒന്നാമത് ദൈവത്തിൽ വിശ്വസിക്കുക എന്നത് പ്രധാനമാണ്. ദൈവമക്കൾ ആകുന്നതിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്?
ദൈവീക വാഗ്ദത്തങ്ങൾ എല്ലാം നമ്മുടേതാണ്.
സ്വർഗ്ഗം നമുക്കായി തുറക്കപ്പെട്ടിരിക്കുന്നു.
വിടുവിക്കുവാനും കരുതുവാനും സ്നേഹിക്കുവാനുമായി ദൈവം എപ്പോഴും നമ്മോടുകൂടെയുണ്ട്.
വളരെ ചുരുക്കമായി എഴുതിയ ഈ ഗുണങ്ങളുടെയെല്ലാം ഒപ്പം നാം പരിശ്രമശീലമുള്ളവർ ആകണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഉറുമ്പിന്റെ അടുക്കൽ പോയി ബുദ്ധി പഠിക്കുവാൻ വചനം നമ്മോട് ആവശ്യപ്പെടുന്നു. വലിപ്പം കുറഞ്ഞവയാണ് ഉറുമ്പ് വർഗ്ഗത്തിൽപ്പെട്ട ജീവികൾ, അവയ്ക്ക് കായികബലവും കുറവാണ്. തലച്ചോറിന്റെ വലിപ്പത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. പിന്നെ എന്തുകൊണ്ട് ഉറുമ്പിനെ നോക്കി പഠിക്കുവാനായി ഒരു വിദ്യാർത്ഥി ആകാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു? നല്ല ബുദ്ധിമാന്മാരായ (ബുദ്ധിമതികളായ) നിങ്ങൾക്ക് അത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ദൈവവചനം പരിശ്രമത്തെക്കുറിച്ച് പറയുന്നത് എന്താണ്? നാം ഉത്സാഹം ഉള്ളവർ ആയിരിക്കണം എന്ന് വചനം പറയുന്നു. അത് ഒരു മാനസികാവസ്ഥയാണ്. വളർച്ചയുടെ മാനസികാവസ്ഥ, പ്രവർത്തികളെ ദൈവത്തിന് സമർപ്പിക്കുന്നു-ഫലം നോക്കാതെ പരിശ്രമിക്കുന്ന അവസ്ഥ.
പലപ്പോഴും നമ്മുടെ മടിയുടെ കാരണം നമ്മുടെ പരിശ്രമങ്ങൾ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല അല്ലെങ്കിൽ ഒരു മെച്ചവും ഉണ്ടാക്കുന്നില്ല എന്ന സ്വന്തം ധാരണയിൽ നിന്നല്ലേ? സ്വന്തം ധാരണയിൽ ഊന്നരുത് എന്ന് സദൃശവാക്യങ്ങൾ 3:5, 6-ൽ ദൈവം വ്യക്തമായി പറയുന്നു. പകരം ഉത്സാഹിയായ ഉറുമ്പിന്റെ മാനസികാവസ്ഥ സ്വീകരിക്കുക. ഫലം നൽകുവാൻ ദൈവം ശക്തനാണ് എന്ന് വിശ്വസിക്കുക.ദൈവത്തിലുള്ള ഉന്നതവിശ്വാസവും പരിശ്രമവും ഉണ്ടെങ്കിൽ നിങ്ങളുടെ വിദ്യാഭ്യാസകാലം മികച്ചതായി മാറുമെന്ന് വചനത്തിലൂടെ ദൈവം പറയുന്നു.
നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിനെന്നവണ്ണം മനസ്സോടെ ചെയ്യുവിൻ എന്ന് കൊലോസ്യർ 3:23-ൽ പറയുന്നു. Learning / പഠനം എന്ന പ്രവൃത്തിയും അതിൽ ഉൾപ്പെടുന്നു. മനസ്സോടെ കർത്താവിനായി എന്നവണ്ണം പഠിച്ചാൽ തീർച്ചയായും നിങ്ങളിൽ കൂടെയുള്ള ദൈവീക ഉദ്ദേശ്യം സ്കൂൾ കാലഘട്ടത്തിൽ തന്നെ നിങ്ങൾക്ക് മനസ്സിലാവുകയും ലോകം നിങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കുകയും ചെയ്യും. കാരണം നിങ്ങൾ കർത്താവിനായി ചെയ്യുന്നത് ഫലം കൊണ്ടുവരും.
അതിനായി വിദ്യാർത്ഥികളായ കുഞ്ഞുങ്ങളെ ഏവരെയും ദൈവം സഹായിക്കട്ടെ.

Comments